ടെഹ്റാൻ: ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ചുള്ള നിയമങ്ങൾക്കെതിരേരണ്ട് ദിവസം മുമ്പ് സർവകലാശാലയ്ക്ക് മുന്നിൽ അടിവസ്ത്രം മാത്രം ധരിച്ച് ഒറ്റയ്ക്ക് പ്രതിഷേധിച്ച യുവതിയെ കാണാനില്ലെന്ന് റിപ്പോർട്ട്. മത നിയമങ്ങളുടെ പേരിൽ അടിച്ചമർത്തപ്പെടുന്ന ഇറാൻ സ്ത്രീകൾക്ക് വേണ്ടിയായിരുന്നു.യുവതിയുടെ പ്രതിഷേധം. ടെഹ്റാൻ യൂണിവേഴ്സിറ്റി കാംപസിലാണ് അടിവസ്ത്രം മാത്രം ധരിച്ച് യുവതി പ്രത്യക്ഷപ്പെട്ടത്. ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയുടെ കാംപസിൽ ഇവർ അടിവസ്ത്രം ധരിച്ച് നടക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റുള്ളവർ അമ്പരന്ന് അവരെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞുനിർത്തി കൊണ്ടുപോയി. എന്നാൽ, അവർ ഇപ്പോൾ എവിടെയാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഫെമിനിസ്റ്റ് ഐക്കണായി മാറിയഈ സ്ത്രീയാരാണെന്നത്സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രാജ്യത്തെ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് നിലനിൽക്കുന്ന കർശനമായ നിയമത്തിനെതിരേയാണ് അടിവസ്ത്രം ധരിച്ച് അവർ പൊതുവിടത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമെന്ന് അവരെ അനുകൂലിച്ചുള്ള മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വ്യക്തമാക്കുന്നു.
എന്നാൽ, കടുത്ത മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സ്ത്രീയെന്ന് ഇസ്ലാമിക് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി സർവകലാശാല വക്താവ് അമീർ മഹ്ജോബ് എന്നൊരാൾ അവകാശപ്പെട്ടു. പങ്കാളിയിൽ നിന്ന് വിവാഹമോചനം നേടിയ അവർ രണ്ട് കുട്ടികളുടെ അമ്മയാണെന്നും അയാൾ പറഞ്ഞു.
The young woman who protested for women's freedom in Iran wearing only underwear is missing